കെ വി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റാകും; പ്രഖ്യാപനം ഉടൻ
കെ വി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ആകും. കെപിസിസി നിർദേശം ഹൈക്കമാൻഡ് അംഗീകരിച്ചു. നേരത്തെ കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടി ചാനൽ അധ്യക്ഷൻ സ്ഥാനവും തോമസിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തന്നെ പോലുള്ള മുതിർന്ന നേതാവിനെ ഉതകുന്ന പദവികൾ തരണമെന്ന് തോമസ് നിലപാട് സ്വീകരിക്കുകയായിരുന്നു.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തോട് തോമസ് എങ്ങനെയാകും പ്രതികരിക്കുകയെന്ന് വ്യക്തമല്ല. തനിക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് കെ വി തോമസ് പ്രതികരിച്ചത്. പാർട്ടിയിൽ അവഗണന നേരിടുന്നുവെന്ന് ആരോപിച്ച് കെ വി തോമസ് കോൺഗ്രസ് വിടാൻ ശ്രമം നടത്തിയിരുന്നു. തുടർന്ന് സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടതോടെയാണ് തോമസ് നിലപാട് മാറ്റിയത്.