അസമില്‍ പ്രളയക്കെടുതി അതിരൂക്ഷം; മരണസംഖ്യ 92 ആയി ഉയര്‍ന്നു
അസമില്‍ ദിവസങ്ങളായി തുടരുന്ന പ്രളയത്തില്‍ മരണം 92 ആയി. സോനിത്പൂര്‍, ബാര്‍പേത, ഗോലഘട്ട, മോറിഗാവ് ജില്ലകളെയാണ് പ്രളയം ബാധിച്ചത്. ബ്രഹ്മപുത്ര കര കവിഞ്ഞൊഴുകിയതോടെയാണ് സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമായത്.
എല്ലാ വര്‍ഷവും അസമില്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍ സംഭവിക്കാറുണ്ട്. പതിവ് പോലെ കാസിരംഗ ദേശീയ പാര്‍ക്കിനെയും വെള്ളപ്പൊക്കം ബാധിച്ചു. പാര്‍ക്കിന്റെ 95 ശതമാനവും വെള്ളം നിറഞ്ഞതായാണ് വാര്‍ത്തകള്‍. 66 വന്യമൃഗങ്ങളാണ് ഇത്തവണ ചത്തത്.