ബിജെപി നേതാക്കളിൽ 90 ശതമാനവും വിശ്വസിക്കാൻ കൊള്ളാത്തവർ: മേജർ രവി
സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കെതിരെ വിമർശനവുമായി സംവിധായകൻ മേജർ രവി. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് മേജർ രവി പറയുന്നു.
മസിൽ പിടിച്ചു നടക്കാൻ മാത്രമേ ഇവർക്ക് കഴിയൂ. രാഷ്ട്രീയം ജീവിതമാർഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കൾ. താഴെ തട്ടിലുള്ള ജനങ്ങളെ ഇവർ തിരിഞ്ഞു നോക്കാറില്ല. ഗ്രൂപ്പ് പറഞ്ഞ് പാർട്ടിയെ തകർക്കാനാണ് ശ്രമിക്കുന്നത്.
സംസ്ഥാനത്തെ നേതാക്കൾ പറഞ്ഞാൽ താൻ മത്സരിക്കില്ല. ഇത്തവണ ഒരിടത്തുപോലും ബിജെപി നേതാക്കൾക്ക് വേണ്ടി പ്രസംഗിക്കാൻ പോകില്ലെന്നും മേജർ രവി പറഞ്ഞു.