Thursday, January 23, 2025
Kerala

സച്ചിന്റെ മിന്നൽ പ്രകടനം പാഴായി; ഹരിയാനക്കെതിരെ കേരളം പൊരുതി തോറ്റു

മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ ഹരിയാനക്കെതിരെ കേരളം പൊരുതി തോറ്റു. നാല് റൺസിനാണ് കേരളത്തിന്റെ തോൽവി. സച്ചിൻ ബേബി അവസാന ഓവറുകളിൽ നടത്തിയ മിന്നൽ പ്രകടനവും നായകൻ സഞ്ജു സാംസന്റെ പ്രകടനവും കേരളത്തെ സഹായിച്ചില്ല

ആദ്യം ബാറ്റ് ചെയ്ത ഹരിയാ 6 വിക്കറ്റ് നഷ്ടത്തിൽ 198 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ കേരളത്തിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് എടുക്കാനേ സാധിച്ചുള്ളു. അവസാന ഓവറിൽ ജയിക്കാനായി 12 റൺസ് വേണമായിരുന്നു. പക്ഷേ സച്ചിനും സൽമാൻ നിസാറും അവസാന ഓവറിൽ പുറത്തായതോടെ ജയം അകന്നു നിന്നു

36 പന്തിൽ ആറ് സിക്‌സും മൂന്ന് ഫോറും സഹിതം 68 റൺസാണ് സച്ചിൻ ബേബി എടുത്തത്. 15.4 ഓവറിൽ വിഷ്ണു വിനോദ് പുറത്താകുമ്പോൾ ഇന്ത്യക്ക് സ്‌കോർ 139 റൺസ് മാത്രമായിരുന്നു. ഇവിടെ നിന്നങ്ങോട്ട് ഒരു വശത്ത് നിസാറിനെ കാഴ്ച്ചക്കാരനാക്കിയാണ് സച്ചിൻ ബേബി തകർത്തടിച്ചത്.

നേരത്തെ സഞ്ജു സാംസൺ 31 പന്തിൽ 51 റൺസെടുത്ത് പുറത്തായി. മുഹമ്മദ് അസ്ഹറുദ്ദീൻ 35 റൺസെടുത്തു. ഉത്തപ്പ 8, വിഷ്ണു വിനോദ് 10, സൽമാൻ നിസാർ 4 റൺസുമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *