Sunday, April 13, 2025
Wayanad

വയനാട് സുൽത്താൻ ബത്തേരിയിൽ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കുത്തി തുറന്ന് മോഷണം;യുവാവിനെ കയ്യോടെ പൊക്കി  പോലീസ്

വയനാട് സുൽത്താൻ ബത്തേരിയിൽ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കുത്തി തുറന്ന് മോഷണം;യുവാവിനെ കയ്യോടെ പൊക്കി  പോലീസ്

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ ബത്തേരി പൊലിസ് പിടികൂടി. തിരുവനന്തപൂരം പാങ്ങോട് സന്ധ്യ ക്വാട്ടേഴ്സില്‍ സനോഷ് ഗോപി (37)യാണ് പിടിയിലായത്.

അസംപ്ഷന്‍ ദേവാലയത്തില്‍ പ്രാര്‍ത്ഥനക്കെത്തിയ വിശ്വസികള്‍ പള്ളിയുടെ സമീപത്തായി പാര്‍ക്ക് ചെയ്ത ഒരു ഒമനി കാറില്‍ നിന്നും സ്‌കൂട്ടറില്‍ നിന്നും പണവും മൊബൈല്‍ ഫോണും അപഹരിച്ച സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷത്തിലാണ് ഇയാൾ അറസ്റ്റിലായത്. മോഷണ രംഗം സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെ പൊലിസ് പരിസരപ്രദേശത്തെ മുഴുവന്‍ സിസിടിവി ക്യാമറകളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *