കാണാതായ ഇന്തോനേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അധികൃതർ
ശനിയാഴ്ച പറന്നുയർന്നതിന് പിന്നാലെ അപ്രത്യക്ഷമായ ഇന്തോനേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അധികൃതർ. രണ്ട് മൃതദേഹങ്ങൾ ജക്കാർത്ത തീരത്ത് നിന്നും ലഭിച്ചു. വിമാനം തകർന്നുവീണതാണെന്ന് ഇന്തോനേഷ്യൻ സർക്കാർ സ്ഥിരീകരിച്ചു
56 യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 62 പേരുമായി പറന്നുയർന്ന എയർ ഫ്‌ളൈറ്റ് 182 വിമാനമാണ് ഇന്നലെ കാണാതായത്. ടേക്ക് ഓഫിന് നാല് മിനിറ്റിന് ശേഷം വിമാനവുമായി ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു