മലപ്പുറം ചേകന്നൂരിൽ വൻ മോഷണം. ഒരു വീട്ടിൽ നിന്നും 125 പവൻ സ്വർണാഭരണങ്ങളും 65,000 രൂപയുമാണ് കവർന്നത്. ചേകന്നൂർ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ പുറത്തുപോയ വീട്ടുകാർ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം മനസ്സിലായത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്