നെയ്യാറ്റിൻകര സംഭവത്തിൽ പരാതിക്കാരിയായ വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു
നെയ്യാറ്റിൻകര സംഭവത്തിൽ പരാതിക്കാരിയായ വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്ത. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് നടപടി. വസന്തയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വസന്തയുടെ വീടിന് മുന്നിൽ നാട്ടുകാർ വലിയ പ്രതിഷേധം നടത്തിയിരുന്നു.
പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കൾക്ക് തർക്ക സ്ഥലം വിട്ടുനൽകില്ലെന്ന് പരാതിക്കാരിയും അയൽവാസിയുമായ വസന്ത. ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല. ആരെയും ദ്രോഹിച്ചിട്ടില്ല. നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകും.
എന്റെ വസ്തുവല്ലെന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. അത് എന്റേതാണെന്ന് തെളിയിക്കണം. വേറെ ഏത് പാവങ്ങൾക്ക് വേണമെങ്കിലും വസ്തു കൊടുക്കാം. ഇവർക്ക് കൊടുക്കണമെങ്കിൽ എന്നെ കൊല്ലേണ്ടി വരും. നിയമത്തിന്റെ മുന്നിൽ തന്നെ മുട്ടുകുത്തിച്ചിട്ട് വേണമെങ്കിൽ വസ്തു ഏറ്റെടുക്കാം.
കോളനിക്കാർ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങൾക്ക് വേണമെങ്കിൽ വസ്തു നൽകും. പക്ഷേ ഗുണ്ടായിസം കാണിച്ചവർക്ക് ഒരിക്കലും വസ്തു വിട്ടുനൽകില്ല. വേണമെങ്കിൽ അറസ്റ്റ് വരിക്കാനും ജയിലിൽ കിടക്കാനും തയ്യാറാണെന്നും വസന്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു.