Thursday, January 23, 2025
Kerala

ഡിസംബർ 31-ന് പ്രത്യേക നിയമസഭ; ഗവർണർക്ക് വീണ്ടും ശിപാർശ അയയ്ക്കും

ഡിസംബർ 31-ന് പ്രത്യേക നിയമസഭ സമ്മേളനം ചേരാൻ തീരുമാനം. മന്ത്രിസഭാ യോ​ഗത്തിന്റെ തീരുമാനം ​ഗവർണറെ അറിയിക്കും.

23-ന് ചേരാനിരുന്ന പ്രത്യേക സമ്മേളനത്തിനു ഗവർണർ അനുമതി നിഷേധിച്ചിരുന്നു.

കർഷകരുടെ വലിയ പ്രതിഷേധത്തിനിടയാക്കിയ മൂന്നു കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് പ്രത്യേക സമ്മേളനം വിളിക്കുന്നത്.

കർഷകർ ഗുരുതരമായ പ്രശ്നം നേരിടുന്നതിനാൽ നിയമസഭയിൽ ഇക്കാര്യം ചർച്ച ചെയ്യുന്നത് ഉചിതമായിരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഗവർണർ അനുമതി നൽകും എന്ന് പ്രതീക്ഷിക്കുന്നു. കർഷകരുടെ പ്രശ്ങ്ങളിൽ സംസ്ഥാനത്തിന് ഉത്കണ്ഠയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *