Thursday, January 9, 2025
Kerala

കവയിത്രി സുഗതകുമാരി ടീച്ചറുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; ഒരു തവണ ഹൃദയാഘാതമുണ്ടായി

കൊറോണ ബാധിതയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കവയിത്രി സുഗതകുമാരി ടീച്ചറുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. സുഗതകുമാരി ടീച്ചർക്ക് ഒരു തവണ ഹൃദയാഘാതമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

നേരത്തെ, ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ ഇപ്പോഴുണ്ടായ ആഘാതം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലാണ്. രോഗം ശ്വാസകോശത്തെ ബാധിച്ചിരിക്കുന്നതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഓക്‌സിജന്‍ നിലനിര്‍ത്തുന്നത്.

ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അതീവ ഗുരുതരാവസ്ഥയിലാണ് ടീച്ചർ എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. ഒരു സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ഉണ്ടായിരുന്ന ടീച്ചറെ ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *