Thursday, January 23, 2025
National

അമിത് ഷാ വിളിച്ച യോഗത്തിലും തീരുമാനമായില്ല; കേന്ദ്രവുമായി ഇനി ചർച്ചയ്ക്കില്ലെന്ന് കർഷക സംഘടനകൾ

ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചൊവ്വാഴ്ച വൈകുന്നേരം കർഷകസംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ഇന്നലെ വൈകുന്നേരം അടിയന്തരമായാണ് അമിത് ഷാ ചർച്ചക്ക് വിളിച്ചത്. പതിനഞ്ചോളം കർഷക സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു

 

നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിൽ കേന്ദ്രം ഉറപ്പ് നൽകാത്തതിനാൽ ബുധനാഴ്ച കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വിളിച്ച ആറാംവട്ട ചർച്ചയിൽ പങ്കെടുക്കില്ലെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.

കർഷകർ ഇന്നലെ രാജ്യവ്യാപകമായി ഭാരത് ബന്ദ് പ്രഖ്യാപിച്ചിരുന്നു. ബന്ദിൽ രാജസ്ഥാനിലെ ജയ്പൂരിൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ പ്രകടനത്തെ പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി

ഭാരത് ബന്ദിനിടെ മുന്നിൽ നിന്ന് സമരം നയിച്ച ഇടതുനേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തിരുന്നു. കെ കെ രാഗേഷ് എംപി, പി കൃഷ്ണപ്രസാദ്, മറിയം ധാവ്‌ലെ, തുടങ്ങി നിരവധി പേരെയാണ് അറസ്റ്റ് ചെയ്തുനീക്കിയത്. സിപിഎം പിബി അംഗം സുഭാഷിണി അലിയെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *