കരിപ്പൂരില്‍ 22 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 22 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയ്ക്ക് ദുബയില്‍ നിന്ന് കോഴിക്കോട് ഫ്‌ലൈ ദുബയ് വിമാനത്തില്‍ വന്ന കാസര്‍കോഡ് സ്വദേശിയില്‍ നിന്നാണ് കസ്റ്റംസ് പ്രവന്റീവ് വിഭാഗം സ്വര്‍ണം പിടികൂടിയത്.
57 വയസ്സുള്ള യാത്രക്കാരന്‍ സ്വര്‍ണമിശ്രിതം ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തിനുളളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ക്യാപ്‌സൂളിന്റെ തൂക്കം 433 ഗ്രാമാണ്.
കൂടാതെ 29.99 ഗ്രാം തൂക്കമുള്ള സ്വര്‍ണ നാണയവും 30.11 ഗ്രാം തൂക്കമുള്ള സ്വര്‍ണമോതിരവും പഴ്‌സില്‍ നിന്ന് കണ്ടെത്തി.