മുംബൈയിൽ അപാർട്ട്‌മെന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 16 പേർക്ക് പരുക്കേറ്റു
മുംബൈ ലാൽബാഗിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് 16 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 7.20നാണ് സംഭവം. ഗണേശ് ഗല്ലി പ്രദേശത്തെ സാരാഭായി അപാർട്ട്മെന്റിലാണ് പൊട്ടിത്തെറിയുണ്ടായത്.
നിരവധി പേർ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് ലാൽബാഗ്. അപകടത്തിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതിനാൽ തീ പടരാതിരിക്കാൻ സഹായകരമായി
അപാർട്ട്മെന്റ് ബിൽഡിങ്ങിന്റെ രണ്ടാം നിലയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രഥമിക വിവരം. സ്ഫോടനം ലെവൽ വൺ നിലവാരത്തിലുള്ളതായിരുന്നുവെന്ന് അഗ്‌നശമന സേന ഓഫിസർ പറഞ്ഞു.