Thursday, January 23, 2025
National

പ്രസ്‌താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത വേണം; തോമസ് ഐസക്കിനു താക്കീതുമായി സി പി എം കേന്ദ്ര നേതൃത്വം

കെ എസ് എഫ് ഇ റെയ്ഡ് വിവാദവുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്‌താവനയ്ക്കെതിരെ തളളി സി പി എം കേന്ദ്ര നേതൃത്വം. പ്രസ്‌താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ നേതാക്കള്‍ക്ക് എതിരെ അച്ചടക്ക നടപടിയുണ്ടാകില്ല.

വിജിലന്‍സ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാനത്ത് ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം എടുക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. വട്ടാണെന്നുളള തോമസ് ഐസക്കിന്റെ പ്രതികരണവും മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പുമാണ് വിഷയത്തില്‍ മറുപടി നല്‍കേണ്ടതെന്നുളള ആനത്തലവട്ടത്തിന്റെ വാക്കുകളുമാണ് വിഷയം കൂടുതല്‍ വിവാദത്തിലാക്കിയതെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്.

പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ വികാരപരമായി പ്രതികരിച്ചത് ശരിയായില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. കെ എസ് എഫ് ഇ റെയ്ഡില്‍ ഇനിയൊരു പരസ്യ ചര്‍ച്ച വേണ്ടെന്നാണ് പാര്‍ട്ടിയിലും മുന്നണിയിലുമുളള ധാരണ. സി പി എം സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, ധനമന്ത്രി തോമസ് ഐസക്ക് അടക്കമുളള നേതാക്കള്‍ വിജിലന്‍സ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *