സുൽത്താൻ ബത്തേരി നഗരസഭയുടെ പ്രകടനപത്രിക പുറത്തിറക്കി. സുൽത്താൻ ബത്തേരി നഗരത്തെ ഹൈടെക് സിറ്റിയാക്കി മാറ്റും, കാർഷിക – ക്ഷീരമേഖലകൾ, കുടിവെള്ളം, ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കും മുന്തിയ പരിഗണന നൽകുന്ന പത്രികയാണ് പുറത്തിറക്കിയത്
നഗരസഭ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സുൽത്താൻ ബത്തേരി നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി പുറത്തിറക്കിയ പ്രകടനപത്രികയിൽ
ടൗൺ വികസനത്തിനും കാർഷിക, കുടിവെള്ള, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിലും നടപ്പാക്കുന്ന പദ്ധതികൾക്കാൾ ഊന്നൽ നൽകിയിരിക്കുന്നത്. വീണ്ടും അധികാരത്തിലേറിയാൽ നഗരത്തെ ഹൈടെക് സിറ്റിയിക്കും. നെൽകർഷകർക്കും ക്ഷീരകർഷകർക്കും നൽകുന്ന സബ്സീഡി ഇരട്ടിയാക്കും, കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്. ആരോഗ്യ മേഖലയിൽ ഐ സി യു ആംബുലൻസ് സംവിധാനം കൊണ്ടുവരും, ഡയാലിസിസ് സെൻ്റർ ഒരുക്കും, ചെതലയം സി എച്ച് സിയെ ഹൈടെക് ആശുപത്രിയാക്കും എന്നിവയാണ് പ്രഖ്യാപനങ്ങൾ. വിദ്യാഭ്യാസ മേഖലയ്ക്കും പ്രാധാന്യം നൽകിയിട്ടുള്ള പ്രകടന പത്രികയിൽ സായം, ഗതാഗതം, പൊതുമേഖല, കായിക മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും പറയുന്നുണ്ട്. പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രകടനപത്രിക സി പി എം ജില്ലാ സെക്രട്ടേറിയേറ്റംഗം വി വി ബേബി സാഹിത്യകാരൻ ഒ കെ ജോണിക്ക് കൈമാറിക്കൊണ്ടാണ് പുറത്തിറക്കിയത്. തുടർന്ന് നടന്ന പത്ര സമ്മേളനത്തിൽ എൽ ഡി എഫ് നേതാക്കൾ പങ്കെടുത്തു.