Wednesday, April 16, 2025
Movies

നടി ഗൗതമിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

നടി ഗൗതമിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍. 28കാരനായ പാണ്ഡ്യന്‍ എന്നയാളാണ് പിടിയിലായത്. ഗൗതമിയും മകളും താമസിക്കുന്ന കൊട്ടിവാരത്തെ വീട്ടിലാണ് ഇയാള്‍ അതിക്രമിച്ച് കയറിയത്. വീടിന്റെ മതില്‍ ചാടി കടന്നാണ് പാണ്ഡ്യന്‍ അകത്ത് കയറിയത്. വീട്ടുജോലിക്കാരനായ സതീഷ് ആണ് യുവാവിനെ ആദ്യം കണ്ടത്. ഇയാളെ പിടികൂടി പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലിസ് പറയുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയതിനും പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനും ഇയാള്‍ക്കെതിരേ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *