Saturday, October 19, 2024
Kerala

മാധ്യമങ്ങൾ അർധസത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി

മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തനത്തിൽ പക്ഷപാതിത്വമുണ്ട്. രാഷ്ട്രീയ കണ്ണിലൂടെയാണ് ചിലർ കാര്യങ്ങൾ കാണുന്നതെന്നും മീഡിയ അക്കാദമി സെമിനാറിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു

അർധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുകയാണ്. ഇത് ധാർമികതയാണോയെന്ന് മാധ്യമലോകം ആലോചിക്കണം. കേരളം ഒരു പോലീസ് സ്‌റ്റേറ്റായി മാറുമെന്ന് ഒരു മാധ്യമം ദേശീയ തലത്തിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചു.

ഐതിഹ്യത്തെ ചരിത്രത്തിലേക്കും വിശ്വാസത്തെ രാഷ്ട്രീയത്തിലേക്കും കലർത്താൻ കുറേ മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നു. സർക്കാരിന് ജനങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് വാർത്താ സമ്മേളനം നടത്തി പറയാറുണ്ട്. സർക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.