പിഎസ് സി പരീക്ഷ: കൊവിഡ് പോസിറ്റീവായവർ അറിയിക്കണമെന്ന് അധികൃതർ
തൃശൂർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ പരീക്ഷകളിൽ ഹാജരാകുന്ന കൊവിഡ് പോസിറ്റീവായ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുന്നതിനു സ്വീകരിക്കേണ്ട നടപടിക്രമങ്ങൾക്കായി അനുവദിക്കപ്പെട്ട പരീക്ഷ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന ജില്ലാ ഓഫീസുമായി ആവശ്യമായ പ്രമാണങ്ങൾ സഹിതം ബന്ധപ്പെടണം. തൃശൂർ ജില്ലയിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു കിട്ടിയ ഉദ്യോഗാർത്ഥികൾ 0487-2327505, [email protected] എന്ന ഫോൺ നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടണമെന്ന് പി.എസ്. സി തൃശൂർ ജില്ലാ ഓഫീസർ അറിയിച്ചു.