Thursday, January 23, 2025
Sports

ഐ.എസ്.എൽ ഏഴാം സീസൺ നവംബറിൽ തന്നെ ; കേരളത്തിലും ഗോവയിലും കാണകളില്ലാതെ മത്സരം

ഐ.എസ്.എൽ ഏഴാം സീസൺ നവംബറിൽ തന്നെ നടക്കും.കോവിഡിൻറെ സാഹചര്യത്തിൽ കേരളത്തിലും ഗോവയിലും വെച്ചായിരിക്കും മത്സരങ്ങൾ നടക്കുക. എന്നാൽ കാണികളില്ലാത്ത അടഞ്ഞ സ്റ്റേഡിയങ്ങളിലായിരിക്കും മഝരങ്ങൾ നടക്കുക. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇപ്രാവശ്യം ഗാലറിയിലിരുന്ന് ടീമിനായി ആർപ്പുവിളിക്കാനാവില്ല.

നവംബറിൽ തുടങ്ങി മാർച്ചിൽ അവസാനിക്കുന്ന രീതിയിൽ നാല് മാസം നീണ്ടുനിൽക്കുന്ന സീസണായിരിക്കും ഉണ്ടാവുക എന്നാണ് ലഭിക്കുന്ന വിവരം.

വേദികളുടെ കാര്യങ്ങളിൽ അന്തിമ തീരുമാനം കേരള-ഗോവ സർക്കാരുകളുമായി സംസാരിച്ച് വേണ്ട ക്രമീകരണങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

ഒക്ടോബറിൽ വെർച്ച്യൽ വർക്ക്‌ഷോപ്പിലുടെ എല്ലാ ടീം മാനേജർമാരുമായും പുതുക്കിയ നിയമാവലിയും മാനദണ്ഡങ്ങളും ചർച്ച ചെയ്യും. പുതിയ സാഹച്യരത്തിൽ കൂറേക്കൂടി ശ്രദ്ധ പുലർത്തി കളിക്കാരുടെ സുരക്ഷാക്രമീകരണങ്ങളിൽ വീഴ്ച്ച വരുത്താതെ മത്സരം സംഘടിപ്പിക്കാനാവുമെന്ന് അധികൃതർ വിശ്വാസം പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *