Saturday, October 19, 2024
Kerala

സിപിഎമ്മും കോൺഗ്രസും ഒന്നിക്കേണ്ടത് അനിവാര്യം; ബിജെപിയെ എതിർക്കുകയാണ് പ്രധാനമെന്നും ഉമ്മൻ ചാണ്ടി

സിപിഎം കോൺഗ്രസ് കൂട്ടുകെട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ അനിവാര്യമാണെന്ന് ഉമ്മൻ ചാണ്ടി. ബിജെപിയെ എതിർക്കുകയാണ് പ്രധാനം. കോൺഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. എന്നാൽ കോൺഗ്രസിനെ ആരും എഴുതി തള്ളേണ്ട. കോൺഗ്രസുമായുള്ള കൂട്ടുകെട്ടിനെ കേരളത്തിലെ സിപിഎം മാത്രമാണ് എതിർത്തത്.

 

സിപിഎം എതിർത്തതിന്റെ ഫലം കഴിഞ്ഞ ബീഹാർ തെരഞ്ഞെടുപ്പിലും കണ്ടതാണ്. സിപിഎം സ്ഥാനാർഥികളെ നിർത്തിയതു കൊണ്ട് മാത്രം എട്ടോളം സീറ്റുകളിൽ ബിജെപി വിരുദ്ധ മുന്നണി തോറ്റു. ബിജെപിക്കെതിരെ മതേതര ശക്തികൾ ഒന്നിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

 

ബലാത്സംഗം ചെയ്യപ്പെട്ട ആത്മാഭിമാനമുള്ള സ്ത്രീകൾ മരിക്കുമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published.