Saturday, October 19, 2024
National

തമിഴ്നാട്ടിൽ കണ്ടെയ്നർ ലോറി തട്ടിയെടുത്ത് 15 കോടിയുടെ മൊബൈൽ ഫോണുകൾ കൊള്ളയടിച്ചു

തമിഴ്നാട്ടിൽ കണ്ടെയ്നർ ലോറി തട്ടിയെടുത്ത് 15 കോടിയുടെ മൊബൈൽ ഫോണുകൾ കൊള്ളയടിച്ചു.തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്ത് ദേശിയ പാതയിലാണ് സംഭവം. റെഡ്മി കമ്പനിയുടെ എട്ട് കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫേൺ ശേഖരമാണ് കൊള്ളയടിച്ചത്.

തമിഴ്നാട്ടിലെ റെഡ്മിയുടെ നിർമാണ പ്ലാന്റിൽനിന്നാണു ലോറി പുറപ്പെട്ടത്. 14,500ന് അടുത്ത് ഫോണുകൾ ലോറിയിലുണ്ടായിരുന്നു. ചെന്നൈ–ബെംഗളൂരു ഹൈവേയിൽ പുലർച്ചെ രണ്ടു മണിയോടെ കവർച്ച ചെയ്യുകയായിരുന്നു എന്നാണു വിവരം. കാർ ലോറിക്കു കുറുകെ കയറ്റിയിട്ട ശേഷമായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം ഡ്രൈവറെയും ക്ലീനറെയും മർദിച്ചു. ഇരുവരെയും കൃഷ്ണഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Leave a Reply

Your email address will not be published.