Thursday, January 23, 2025
Gulf

അബുദാബി വിസക്കാര്‍ക്ക് മടങ്ങിവരവിന് മുന്‍കൂര്‍ അനുമതി വേണം

അബുദാബി: അബുദാബി, അല്‍ഐന്‍ താമസ വിസക്കാരുടെ മടങ്ങിവരവിന് മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യക്തമാക്കി കൂടുതല്‍ വിമാന കമ്പനികള്‍ രംഗത്ത്. ഷാര്‍ജയില്‍ വിമാനമിറങ്ങുന്നതിന് തടസ്സമില്ലെന്ന് അബുദാബി അല്‍ഐന്‍ താമസവിസക്കാര്‍ ഐ.സി.എ വെബ്‌സൈറ്റില്‍ കയറി പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അറിയിച്ചു. നേരത്തേ സമാന അറിയിപ്പ് എയര്‍ അറേബ്യയും പുറത്തു വിട്ടിരുന്നു.

 

എയര്‍ അറേബ്യ വിമാനത്തില്‍ റാസല്‍ഖൈമ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനും അബുദാബി അല്‍ഐന്‍ താമസ വിസക്കാര്‍ക്ക് ഐ.സി.എ അനുമതി നിര്‍ബന്ധമാണ്.

വിനോദസഞ്ചാര, സന്ദര്‍ശക വിസയില്‍ ദുബായിലെത്തുന്നവര്‍, വിസ ഓണ്‍ അറൈവലിന് അര്‍ഹതയുള്ളവര്‍ ഇവരൊക്കെ നിര്‍ബന്ധമായും മടക്കയാത്രാ ടിക്കറ്റ് കരുതിയിരിക്കണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *