Saturday, October 19, 2024
Health

ഗര്‍ഭധാരണം ഈസിയാക്കും മാതളനാരങ്ങ ജ്യൂസ്

ആരോഗ്യകരമായ പഴങ്ങളില്‍ ഒന്നാണ് മാതളനാരങ്ങ. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഈ പഴം. മാതളനാരങ്ങയില്‍ ആന്റി ഓക്സിഡന്റ്, ആന്റി വൈറല്‍, ആന്റി ട്യൂമര്‍ ഗുണങ്ങള്‍ ഉണ്ട്. ഇതില്‍ ഗ്രീന്‍ ടീയേക്കാള്‍ മൂന്നിരട്ടി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതു മുതല്‍ ടൈപ്പ് -2 പ്രമേഹത്തിനെതിരെ പോരാടുന്നതും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതും മാതളനാരങ്ങ കഴിക്കുന്നതും ജ്യൂസ് കുടിക്കുന്നതും വളരെയധികം ഗുണം ചെയ്യുന്നുണ്ട്. നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ശ്രമിക്കുകയാണെങ്കില്‍, ഭക്ഷണത്തിലെ ഈ ഫലം ഉള്‍പ്പെടെ നിങ്ങളുടെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാം.
മാതളനാരങ്ങ കഴിക്കുന്നത്

ഗര്‍ഭാശയത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഗര്‍ഭാശയത്തിന്റെ അകം കട്ടിയാക്കുകയും ചെയ്യുന്നു, ഇത് ഗര്‍ഭം അലസാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. ഫാര്‍മകോഗ്‌നോസി മാസികയില്‍ പ്രസിദ്ധീകരിച്ച 2015 ലെ ഒരു പഠനത്തില്‍ മാതളനാരകം എക്സ്ട്രാക്റ്റ് സപ്ലിമെന്റ് ദീര്‍ഘായുസ്സ്, പ്രത്യുത്പാദന ശേഷി, വളര്‍ച്ചാ നിരക്ക് എന്നിവ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ കൂടുതല്‍ കഴിക്കുന്നത് സാധാരണ പോലെ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ അതുകൊണ്ട് തന്നെ ഇത് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

മാതള നാരങ്ങ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. കൂടാതെ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഫോളിക് ആസിഡ് തുടങ്ങിയ മാതളനാരങ്ങകളില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ഗര്ഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വികാസത്തെ സഹായിക്കും. ഒരു കപ്പ് വേര്‍തിരിച്ചെടുത്ത മാതളനാരങ്ങ ജ്യൂസ് കുടിക്കുക അല്ലെങ്കില്‍ 1 മുതല്‍ 2 കപ്പ് മാതളനാരങ്ങ വിത്ത് ദിവസവും കഴിക്കുക. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. എല്ലാ വിധത്തിലും ഇത് ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നു.

പുരുഷന്‍മാരില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ ഉദ്ദാരണക്കുറവ് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. വന്ധ്യതയിലേക്ക് നയിക്കുന്ന അവസ്ഥയിലേക്ക് ഇത് പലപ്പോഴും നിങ്ങളെ എത്തിച്ചേക്കാം. എന്നാല്‍ ഉദ്ധാരണക്കുറവ് കൈകാര്യം ചെയ്യാന്‍ മാതളനാരങ്ങ ജ്യൂസ് സഹായിച്ചേക്കാംപുരുഷന്മാരിലെ ഉദ്ധാരണക്കുറവ് ചികിത്സിക്കാന്‍ മാതളനാരങ്ങ ജ്യൂസ് സഹായിക്കുന്നു, ഇത് ലൈംഗിക ബന്ധത്തിന് ആവശ്യമായ ഉദ്ധാരണം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കണക്കനുസരിച്ച്, ഉദ്ധാരണക്കുറവ് ഓരോ വര്‍ഷവും ഏകദേശം 15% പുരുഷന്മാരെ ബാധിക്കുന്നു. ഇതിന് പരിഹാരം കാണുന്നതിന് ദിവസവും ഒരു ഗ്ലാസ്സ് മാതളനാരങ്ങ ജ്യൂസ് കഴിച്ചാല്‍ മതി.

ഉദ്ധാരണക്കുറവ് പ്രമേഹം, രക്താതിമര്‍ദ്ദം, പുകവലി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഈ അപകടസാധ്യത ഘടകങ്ങളെല്ലാം സ്വകാര്യഭാഗത്ത് പോലും ധമനികളുടെ സങ്കോചത്തിന് കാരണമാകും. ഈ പ്രദേശത്തെ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നതിനും മാതളനാരങ്ങ ജ്യൂസ് സഹായിക്കുന്നു. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ബീജങ്ങളുടെ അപര്യാപ്തതയ്ക്കും സ്ത്രീകളിലെ പ്രത്യുല്‍പാദനക്ഷമതയ്ക്കും കാരണമാകും.

മാതളനാരകത്തിലെ ആന്റിഓക്സിഡന്റുകളായ പോളിഫെനോള്‍സ്, ടാന്നിന്‍സ്, ഫ്‌ലേവനോയ്ഡുകള്‍, ആന്തോസയാനിനുകള്‍, വിറ്റാമിന്‍ സി, പോളിഫെനോളുകള്‍ എന്നിവ നൈട്രിക് ഓക്‌സൈഡിന്റെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്നു, ഇത് രക്തപ്രവാഹത്തിനും ആരോഗ്യത്തിനും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പുരുഷന്മാരിലും സ്ത്രീകളിലും ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കും, ഇത് ലൈംഗിക ഉത്തേജനത്തിന് സഹായിക്കുന്ന ഒന്നാണ്.

എന്നാല്‍ മാതള നാരങ്ങ ജ്യൂസ് കഴിക്കും മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ നിങ്ങള്‍ ഉദ്ധാരണക്കുറവിന് മരുന്നുകള്‍ കഴിക്കുകയാണെങ്കില്‍ ഈ പ്രകൃതിദത്ത പരിഹാരം പരീക്ഷിക്കരുത്. മാതളനാരങ്ങ ജ്യൂസും നിര്‍ദ്ദേശിച്ച മരുന്നും ഒരേസമയം കഴിക്കുന്നത് സ്ഖലനത്തിനുശേഷവും കൂടുതല്‍ ഉദ്ധാരണം നടത്താം. ഇത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എ്ത്തിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് അപകടത്തിലേക്ക് എത്തിക്കുന്നു.

നിങ്ങളുടെ ഹൃദയത്തിന് നല്ല ഗുണം നല്‍കുന്നതാണ് മാതളനാരങ്ങ. അവയ്ക്ക് ഹൃദയത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും അടഞ്ഞ ധമനികള്‍ക്ക് പരിഹാരം നല്‍കുന്നതിനും കഴിയും. ഇത് കൂടാതെ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, സന്ധി വേദന എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് മാതളനാരങ്ങയെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രയോജനപ്പെടുത്താം. സന്ധികളെ തകര്‍ക്കുന്നതിനും വേദനയ്ക്കും കാഠിന്യത്തിനും കാരണമാകുന്ന എന്‍സൈമുകളെ തടയാന്‍ സഹായിക്കുന്ന മാതളനാരങ്ങകള്‍ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇരുമ്പിന്റെ കുറവ് വിളര്‍ച്ചയുടെ ചികിത്സയ്ക്കും ഈ സൂപ്പര്‍ഫുഡ് നിര്‍ദ്ദേശിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

Leave a Reply

Your email address will not be published.