Friday, April 18, 2025
Kerala

ശോഭ സുരേന്ദ്രനെതിരെ അപകീർത്തി കേസ് നൽകി ഇ പി ജയരാജൻ

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ അപകീർത്തി കേസ് നൽകി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിയുണ്ടാക്കിയെന്നാണ് പരാതി. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്.

പത്രങ്ങളിലും വാര്‍ത്താചാനലുകളിലും നല്‍കിയ അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും അപവാദം പ്രചരിപ്പിച്ചു. താൻ ബിജെപി യില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടു വെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണെന്നും ഇപി പറഞ്ഞു. തന്നെയും പാര്‍ട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്നാണ് ഇപി ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *