കരിപ്പൂരില്‍ മാസ്‌ക്കിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍
കരിപ്പൂർ: മാസ്കിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണക്കടത്ത് നടത്തിയ ഒരാള്‍ പിടിയില്‍. കരിപ്പൂരില്‍ വച്ചാണ് സ്വര്‍ണ്ണക്കടത്ത് പിടികൂടിയത്. കര്‍ണാടക ഭട്കല്‍ സ്വദേശിയാണ് മാസ്കിനുള്ളില്‍ ഒളിപ്പിച്ചു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാള്‍ യു.എ.ഇയില്‍ നിന്നാണ് എത്തിയിരിക്കുന്നത്.
മാസ്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഇയാളില്‍ നിന്ന് 40 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. എന്‍ 95 മാസ്കിന്‍റെ വാള്‍വിനടിയിലാണ് സ്വര്‍ണം ഒളിപ്പിച്ചത്.