ശോഭ സുരേന്ദ്രന്‍ വില്‍ക്കാന്‍ ശ്രമിച്ചത് അന്യായമായി കൈയടക്കിയ ഭൂമി: ടി.ജി നന്ദകുമാര്‍
ശോഭ സുരേന്ദ്രന്‍ വില്‍ക്കാന്‍ ശ്രമിച്ചത് അന്യായമായി കൈയടക്കിയ ഭൂമിയാണെന്ന് ടി ജി നന്ദകുമാര്‍.
ഭൂമി വാങ്ങാൻ ശോഭ സുരേന്ദ്രന് 10 ലക്ഷം രൂപ കൈമാറിയിരുന്നു. പിന്നിട് ശോഭ സുരേന്ദ്രൻ നൽകിയ രേഖകളിൽ ചില അവ്യക്തതകൾ ഉണ്ടായിരുന്നു. പിന്നാലെ കത്ത് അയച്ചു.ശോഭ സുരേന്ദ്രൻ തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സ്വത്ത് വിവരങ്ങളിൽ ഇ ഭൂമിയുടെ കാര്യം പറയുന്നില്ല.
താൻ അയച്ച കത്തുകൾക്ക് മറുപടി നൽകിയില്ല. ശോഭ സുരേന്ദ്രൻ അന്യായമായി കൈ അടക്കിയ ഭൂമിയാണ് തനിക്ക് വിൽക്കാൻ ശ്രമിച്ചതെന്നും ആരോപിച്ചു.
തന്നെ പാർട്ടിയിൽ നിന്ന് സുരേന്ദ്രനും, മുരളീധരനും ഒതുക്കാൻ ശ്രമിച്ചുവെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ആകാൻ തനിക്ക് അവസരം നിഷേധിച്ചത് അവരാണെന്നും ശോഭ സുരേന്ദ്രൻ തന്നോട് പറഞ്ഞുവെന്നും ടി ജി നന്ദകുമാർ വെളിപ്പെടുത്തി.
ഇതിനിടെ ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ എൽഡിഎഫിന്റെ സഹായം തേടിയെന്ന് ടി ജി നന്ദകുമാർ വെളിപ്പെടുത്തി. അതിനായി ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പ്രകാശ് ജാവദേക്കർ ഇ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും ലാവ്‌ലിൻ കേസ് ഒത്തു തീർപ്പാക്കാമെന്ന് ഉറപ്പ് നൽകിയെന്നും ടി ജി നന്ദകുമാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്നാൽ ഇ പി ജയരാജൻ ഇത് നിരസിച്ചെന്നും ടി ജി നന്ദകുമാർ പറഞ്ഞു. സ്വർണക്കടത്തിലും വാഗ്ദാനം നൽകിയെങ്കിലും ഇ പി സമ്മതിച്ചില്ലെന്നും നന്ദകുമാർ വെളിപ്പെടുത്തി.
കൂടാതെ കെ സുധാകരനും പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ ബിജെപിയിലേക്ക് പോകാൻ കെ സുധാകരൻ തീരുമാനമെടുത്തിരുന്നു. എന്നാൽ കെപിസിസി അധ്യക്ഷ സ്ഥാനം കിട്ടിയപ്പോൾ കെ സുധാകരൻ ചാടിപ്പോഴെന്നും ടി ജി നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു.