Friday, January 24, 2025
National

ബിഹാറിൽ JDU നേതാവ് വെടിയേറ്റ് മരിച്ചു

ബിഹാറിൽ JDU നേതാവ് വെടിയേറ്റ് മരിച്ചു. JDU നേതാവ് സൗരവ് കുമാറിനെയാണ് വെടിവച്ച് കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ നാലംഗ സംഘം വെടിയുതിർക്കുകയായിരുന്നു. ബൈക്കിലെത്തിയ നാല് പേർ സൗരഭ് കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. സൗരഭിന് തലയ്ക്കാണ് വെടിയേറ്റത്. സൗരഭിന് നേരെ അക്രമികൾ രണ്ട് തവണ വെടിയുതിർത്തപ്പോൾ കൂടെയുണ്ടായിരുന്നയാൾക്ക് മൂന്ന് തവണയും വെടിയേറ്റു.

കേസെടുത്ത് അന്വേഷണം ആരംഭിച്ച് പൊലീസ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും വെടിവെപ്പിൽ പരിക്കേറ്റു. ഇന്നലെ രാത്രി ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. പാറ്റ്ന പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോ​ഡ് ഉപരോധിക്കുകയാണ്. ലാലു പ്രസാദ് യാദവിൻ്റെ മകൾ മിസ ഭാരതി കൊല്ലപ്പെട്ട സൗരഭ് കുമാറിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *