Thursday, January 23, 2025
Kerala

ഇന്ന് കൊട്ടിക്കലാശം; വടകര ടൗണിൽ കൊട്ടിക്കലാശത്തിന് അനുമതിയില്ല

വടകര ടൗണില്‍ ഇന്ന് നടക്കുന്ന കേന്ദ്രീകൃത കൊട്ടിക്കലാശം ഒഴിവാക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനമായത്. പ്രകടനങ്ങള്‍, ഓപ്പണ്‍ വാഹനത്തിലെ പ്രചാരണം, ഡിജെ തുടങ്ങിയവ പൂര്‍ണ്ണമായും ഒഴിവാക്കും.

അതേസമയം വടകര മണ്ഡലത്തിലെ കൊട്ടിക്കലാശം തലശ്ശേരിയില്‍ നടക്കും.നാളെയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സംസ്ഥാനത്ത് കൊട്ടിക്കലാശമാകുക. വടകരയായിരുന്നു ഏറ്റവും ശ്രദ്ധയേറിയ പ്രചരണം നടന്ന മണ്ഡലം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങളും വടകരക്കൊപ്പം കൂടി. ഒടുവിലത് അശ്ലീല വീഡിയോ ആരോപണം വരെ എത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വടകരയില്‍ കേന്ദ്രീകൃത കൊട്ടിക്കലാശം ഒഴിവാക്കിയിരിക്കുന്നത്.

തണുപ്പന്‍ മട്ടിലാണ് തുടങ്ങിയതെങ്കിലും സംസ്ഥാനത്തുടനീളം ആവേശം നിറച്ച് മുന്നേറിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇന്ന് അവസാനിക്കാനിരിക്കുന്നത്. എല്ലാം മുന്നണികളുടെയും ദേശീയ നേതാക്കള്‍ കേരളത്തില്‍ ക്യാമ്പ് ചെയ്തായിരുന്നു പ്രചരണം നടത്തിയത്. പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മറ്റന്നാള്‍ നിശബ്ദ പ്രചാരണവും നടക്കും. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *