വയനാട്ടിൽ 44 പേര്‍ക്ക് കൂടി കോവിഡ്; 63 പേര് രോഗമുക്തി നേടി, 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (28.09.20) 44 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 63 പേര് രോഗമുക്തി നേടി. 43 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയും ഉള്‍പ്പെടും. സെപ്റ്റംബര്‍ 23 ന് കര്‍ണാടകയില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശിക്കും പോസിറ്റീവാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3259 ആയി. 2543 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 698 പേരാണ് ചികിത്സയിലുള്ളത്.
*സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ -*
പൊഴുതന സ്വദേശികള്‍ 9, മാനന്തവാടി സ്വദേശികള്‍ 7, ബത്തേരി, എടവക സ്വദേശികളായ നാല് പേര് വീതം, അമ്പലവയല്‍, തരിയോട്, തിരുനെല്ലി സ്വദേശികളായ മൂന്ന് പേര് വീതം, കണിയാമ്പറ്റ, പുല്‍പ്പള്ളി, പനമരം സ്വദേശികളായ രണ്ട് പേര് വീതം, മേപ്പാടി, മുട്ടില്‍, തവിഞ്ഞാല്‍, മീനങ്ങാടി സ്വദേശികളായ ഓരോരുത്തര്‍ക്കും ആണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
*രോഗമുക്തി നേടിയവര്‍ -*
മേപ്പാടി സ്വദേശികള്‍ 10, പൊഴുതന സ്വദേശികള്‍ 6, പനമരം, മാനന്തവാടി സ്വദേശികളായ അഞ്ച് പേര് വീതം, നെന്മേനി സ്വദേശികള്‍ 4, നൂല്‍പ്പുഴ, അമ്പലവയല്‍, മുട്ടില്‍, തവിഞ്ഞാല്‍, തൊണ്ടര്‍നാട് സ്വദേശികളായ മൂന്ന് പേര് വീതം, വൈത്തിരി, മീനങ്ങാടി, ബത്തേരി സ്വദേശികളായ രണ്ടുപേര്‍ വീതം, കല്‍പ്പറ്റ, എടവക, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും കോഴിക്കോട് സ്വദേശികളായ ഒമ്പത് പേരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.