Wednesday, April 16, 2025
Kerala

ഓദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ചു. : https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് മുഖ്യമന്ത്രിയെ ഫോളോ ചെയ്യാം.ആൻഡ്രോയിഡ്, ഐഒഎസ് ഏറ്റവും പുതിയ അപ്ഡേറ്റഡ് വേർഷനിൽ മാത്രമാണ് വാട്സ് ആപ്പ് ചാനൽ സൗകര്യം ലഭ്യമാവുക.

ഇന്ത്യ ഉൾപ്പെടെ 150 രാജ്യങ്ങളിൽ നിലവിൽ വാട്സ്ആപ്പിന്‍റെ പുതിയ ഫീച്ചർ ലഭ്യമാണ്. അഡ്മിന് മാത്രം മെസേജ് അയക്കാൻ കഴിയുന്ന തരത്തിലുള്ള വൺവേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് ചാനലിനുള്ളത്. ഇൻസ്റ്റഗ്രാം ചാനലുകളെ പോലെ ഇമോജികൾ ഉപയോഗിച്ചാണ് ചാനലിലെ പോസ്റ്റുകളോട് പ്രതികരിക്കാൻ കഴിയുക.

വാട്സ്ആപ്പ് സ്‌ക്രീനിന്‍റെ താഴെ ലഭ്യമായ അപ്ഡേറ്റ് ടാബിൽ ടാപ്പ് ചെയ്യുമ്പോൾ ചാനലുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ചാനലിന്‍റെ പേരിനടുത്തുള്ള + ബട്ടണിൽ ടാപ്പ് ചെയ്‌ത് ചാനൽ പിന്തുടരാൻ കഴിയും. ഇൻവൈറ്റ് ലിങ്ക് മുഖേനയോ വാട്‌സാപ്പിൽ തന്നെ തെരഞ്ഞോ ഉപഭോക്താക്കൾക്ക് ചാനൽ പിന്തുടരാന്‍ കഴിയും.

മെറ്റയുടെ ഏറ്റവും പുതിയ ഫീച്ചറായ വാട്ട്‌സ്ആപ്പ് ചാനലിൽ 17 ലക്ഷം ഫോളോവേഴ്‌സാണ് പ്രധാനമന്ത്രിക്കുള്ളത്. ടെക്‌സ്‌റ്റ്, ചിത്രങ്ങൾ, വിഡിയോകൾ, സ്റ്റിക്കറുകൾ തുടങ്ങിയവ ഫോളോവേഴ്സുമായി പങ്കിടാനാകുന്ന ഇത്തരം ചാനലുകൾ ആദ്യം തുടങ്ങിയവരിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരംഭിച്ചു 24 മണിക്കൂറിൽ 10 ലക്ഷം ആളുകളാണ് മോദിയെ വാട്സാപ്പ് ചാനലിൽ ഫോളോ ചെയ്തത്. നിരവധി പ്രമുഖർ ഇതിനോടകം വാട്സാപ്പ് ചാനൽ തുടങ്ങിയിട്ടുണ്ട്.

51 ലക്ഷം ആളുകളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നിലവിൽ വാട്സാപ്പ് ചാനലിൽ പിന്തുടരുന്നത്. അതേപോലെ അക്ഷയ് കുമാറിനു 41 ലക്ഷവും കത്രീന കൈഫിനു 84 ലക്ഷവും ആരാധകരുണ്ട്. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ നിരവധി പ്രമുഖർ വാട്സ്ആപ്പ് ചാനൽ ആരംഭിച്ചിട്ടുണ്ട്.

:

Leave a Reply

Your email address will not be published. Required fields are marked *