Thursday, October 17, 2024
NationalTop News

24 മണിക്കൂറിനിടെ രാജ്യത്ത് 19148 പേർക്ക് രോഗം സ്ഥിരീകരിച്ചു ; 434 മരണം

19148 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറില്‍ 434 മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 17834 ആയി.രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു

ഇന്നലെ ആദ്യമായി രാജ്യത്ത് പ്രതിദിന കോവിഡ് മരണം 500 കഴിഞ്ഞിരുന്നു. ഇന്ന് വീണ്ടും 500ല്‍ താഴെയെത്തി. മൂന്ന് ലക്ഷത്തി അന്‍പതിനായിരം പേര്‍ക്ക് കോവിഡ് ഭേദമായി. 59.51 ശതമാനമാണ് രോഗമുക്തി നിരക്ക്. ജനുവരി മുതല്‍ 90 ലക്ഷം സാമ്പിളുകള്‍ രാജ്യത്ത് പരിശോധിച്ചു.

കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യ. മെയ് 19 വരെ ഒരു ലക്ഷമായിരുന്നു കോവിഡ് ബാധിതരുടെ എണ്ണമെങ്കില്‍ പിന്നീടുള്ള ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയായിരുന്നു. ജൂണ്‍ 3ന് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. മൂന്ന് ലക്ഷമായത് അടുത്ത 10 ദിവസത്തിനുള്ളിലാണ്. ജൂണ്‍ 21ന് നാല് ലക്ഷവും ജൂണ്‍ 27ന് അഞ്ച് ലക്ഷവും പിന്നിട്ടു. ഇന്നിപ്പോള്‍ ആറ് ലക്ഷം കഴിഞ്ഞിരിക്കുകയാണ് കോവിഡ് ബാധിതരുടെ എണ്ണം.

Leave a Reply

Your email address will not be published.