ശിഹാബ് തങ്ങൾ അക്കാദമി ഓഫ് പാരാമെഡിക്കൽ സയൻസിൽ പാരാ മെഡിക്കൽ കോഴ്സുകളുടെ ബാച്ച് ഇനാഗുറേഷൻ& ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
തിരൂർ. ശിഹാബ് തങ്ങൾ അക്കാദമി ഓഫ് പാരാമെഡിക്കൽ സയൻസിലെ ഈ വർഷത്തെ വിവിധ പാരാ മെഡിക്കൽ കോഴ്സുകളുടെ ഓറിയന്റേഷൻ ക്ലാസ്സ് രാവിലെ 11 മണിക്ക് ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ ചെയർമാൻ അബ്ദുറഹിമാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ ഇബ്രാഹിം ഹാജി അധ്യക്ഷനായിരുന്നു. വിവിധ പാരാ മെഡിക്കൽ കോഴ്സുകളുടെ പ്രാധാന്യത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും വിവിധ സെഷനുകളിലായി ക്ലാസുകൾ നടന്നു. CEEG ചെയർമാൻ CPA ലത്തീഫ്, ഡയറക്ടർ K P അലി അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.