Wednesday, April 16, 2025
Sports

ഡോൺ ബോസ്കോ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻ്റ് സെപ്തംബർ 8 മുതൽ 11 വരെ

അഖില കേരള ഡോൺ ബോസ്കോ ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെൻ്റ് സെപ്തംബർ 8 മുതൽ 11 വരെ ഡോൺബോസ്കോ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സെപ്തംബർ 8 ന് 2.30 ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.കെ.ഷൈജു ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യും.

ആൺ കുട്ടികളുടെ വിഭാഗത്തിൽ 12 ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ 9 ടീമുകളുമാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. വിദ്യാലയത്തിൻ്റെ ഡയമണ്ട് ജൂബിലി ആഘോഷിക്കുന്ന ഈ വർഷം മത്സരത്തിൽ 8 പ്രൊഫഷണൽ ടീമുകൾ പങ്കെടുക്കുന്നു എന്നതാണ് മുഖ്യ ആകർഷണം.

ഡോൺ ബോസ്കോ സ്കൂൾ റെക്ടർ ഫാ.ഇമ്മാനുവൽ വട്ടക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും.വിജയികൾക്ക് ഡോൺ ബോസ്കോ സിൽവർ ജൂബിലി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും, ബിജോയ് ജോണി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും, ഡോൺ ബോസ്കോ എവർ റോളിങ്ങ് ട്രോഫിയും സമ്മാനിക്കുമെന്ന് റെക്ടർ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ, പ്രിൻസിപ്പാൾ ഫാ. സന്തോഷ് മാത്യു, സ്പോർട്സ് കമ്മിറ്റി കൺവീനർ ജോസഫ് ചാക്കോ, ടൂർണ്ണമെൻറ് കൺവീനർ സന്ദേശ് ഹരി എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *