Thursday, January 9, 2025
National

‘ഇനി ഇത്തരം ചോദ്യങ്ങൾ എന്നോട് ചോദിക്കരുത്’; മാധ്യമപ്രവർത്തകനോട് ക്ഷുപിതനായി രോഹിത് ശർമ

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിനിടെ മാധ്യമപ്രവർത്തകനോട് കയർത്ത് നായകൻ രോഹിത് ശർമ. ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങൾക്ക് ലഭിക്കുന്ന ഹൈപ്പിനെക്കുറിച്ചുള്ള ചോദ്യമാണ് രോഹിതിനെ ചൊടിപ്പിച്ചത്. തന്നോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കരുതെന്നും അതിന് ഉത്തരം നൽകില്ലെന്നുമായിരുന്നു ഹിറ്റ്മാൻ്റെ മറുപടി.

ക്യാപ്റ്റൻ രോഹിത് ശർമ്മയും ചീഫ് സെലക്ടർ അജിത് അഗാർക്കറും ചേർന്നാണ് ഇന്ത്യൻ ടീമിനെ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. ഓരോ തവണയും ഇന്ത്യ ലോകകപ്പ് കളിക്കുമ്ബോഴുള്ള ഹൈപ്പിനെയും വിമർശനത്തെയും കുറിച്ച് ഒരു റിപ്പോർട്ടർ രോഹിതിനോട് ചോദിച്ചു. കളിക്കളത്തിന് പുറത്ത് ആളുകൾ പറയുന്നതും ലോകകപ്പ്, ഏഷ്യാ കപ്പ് പോലുള്ള വലിയ ടൂർണമെന്റുകൾക്ക് മുമ്പുള്ള ഇന്ത്യയുടെ മത്സരങ്ങൾക്ക് ലഭിക്കുന്ന വൻതോതിലുള്ള ബിൽഡ്-അപ്പും താരങ്ങൾ ശ്രദ്ധിക്കാറില്ലെന്ന് രോഹിത് മറുപടി പറഞ്ഞു.

“ഇത് ഞാൻ പണ്ട് പലതവണ പറഞ്ഞിട്ടുണ്ട്. പുറത്തെ സംസാരത്തിനനുസരിച്ചല്ല ഞങ്ങൾ കളിക്കുന്നത്. ആളുകൾ പറയുന്നത് കേൾക്കുക എന്നതല്ല നമ്മുടെ ജോലി. ഹൈപ്പ് എന്തിനെക്കുറിച്ചാണ്? എല്ലാ കളിക്കാരും പ്രൊഫഷണലുകളാണ്, അവർ ഇതൊക്കെ അനുഭവിച്ചറിഞ്ഞു ശീലിച്ചവരാണ്. ഇത് വലിയ മാറ്റമുണ്ടാക്കുമെന്ന് ഞാൻ കരുതുന്നില്ല. ലോകകപ്പിനിടെ ഇന്ത്യയിൽ ഒരു പത്രസമ്മേളനം നടത്തുമ്പോഴെല്ലാം ഇത്തരം ചോദ്യങ്ങൾ എന്നോട് ചോദിക്കരുത്. അത്തരം ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം നൽകില്ല” – ക്ഷുപിതനായി രോഹിത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *