താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ആക്രമണം. സംഘം വീടിനു നേരെ കല്ലെറിഞ്ഞു. അമ്പലമുക്ക് കൂരിമുണ്ട മൻസൂറിൻ്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ബഹളം കേട്ടെത്തിയ ഒരാൾക്ക് വെട്ടേറ്റു. ഇവർ വാഹനങ്ങൾ തകർത്തു. പൊലീസിന് നേരെയും ലഹരിമാഫിയ കല്ലെറിഞ്ഞു. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലായി.