‘മിത്തിന് ശേഷം വിശ്വാസികളുടെ നെഞ്ചത്ത് മറ്റൊരു കുത്ത് കൂടി’;സ്പീക്കർക്ക് കൂട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകൻ:കുമ്മനം രാജശേഖരൻ
കേരള നിയമസഭാ സ്പീക്കർക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകൻ കൂട്ടിനെത്തിയെന്ന് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ. മിത്താണെന്ന ആക്ഷേപം കേട്ട് വ്രണിത ഹൃദയരായ വിശ്വാസികളുടെ നെഞ്ചത്ത് ആഞ്ഞ് മറ്റൊരു കുത്തുകയാണ് ഉദയനിധി സ്റ്റാലിൻ ചെയ്തതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ധർമ്മവിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് ഉദയനിധി ഉദ്ദേശിച്ചതെങ്കിൽ അതൊരു കൂട്ടക്കൊലക്കുള്ള ആഹ്വാനമായേ കരുതാനാകൂ.. ഇത് ഡിഎംകെയും സർക്കാരിന്റെയും പ്രഖ്യാപിതനയമാണോ എന്ന് മുഖ്യമന്ത്രി സ്റ്റാലിൻ വ്യക്തമാക്കേണ്ടതാണെന്നും കുമ്മനം രാജശേഖരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.