ലഡാക്കിന്റെ ഭാഗങ്ങളും അരുണാചൽ പ്രദേശും തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ചൈന; ഭൂപടം പ്രസിദ്ധീകരിച്ചു
ലഡാക്കിന്റെ ഭാഗങ്ങളും അരുണാചൽ പ്രദേശും തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് ചൈന. ജി ട്വന്റി ഉച്ചകോടിക്ക് മുന്നോടിയായി ഭൂപടം പ്രസിദ്ധീകരിച്ചു. ഇന്ത്യൻ പ്രദേശങ്ങൾക്ക് ഒപ്പം തായ്‌വാനും ചൈന പുറത്തിറക്കിയ ഭൂപടത്തിലുണ്ട്. ലഡാക്കിലെ എക്‌സൈസ് അടക്കമുള്ള മേഖലകളിലാണ് ചൈന ഭൂപടത്തിലൂടെ അവകാശവാദം ഉന്നയിച്ചത്. അരുണാചൽ പ്രദേശിലെ ചില ഭാഗങ്ങൾക്ക് ചൈന അവരുടേതായ പേര് നൽകിയ നടപടി ഏറെ വിമർശന വിധേയമായിരുന്നു.
അരുണാചൽ പ്രദേശ്, അക്‌സായ്ചിൻ, തായ്വാൻ, ദക്ഷിണ ചൈന കൽഭാഗം എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് ചൈനയുടെ പുതിയ ഭൂപടം. മിനിസ്ട്രി ഓഫ് നാച്ചുറൽ റിസോഴ്‌സസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ചൈനയുടെ സ്റ്റാൻഡേർഡ് മാപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അരുണാചൽ പ്രദേശ് എക്കാലവും ഇന്ത്യയുടെ ഭാഗമാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും ഇന്ത്യ ചൈനയെ അറിയിച്ചിട്ടുള്ളതാണ്.
ചൈന പുറത്തിറക്കിയ ഭൂപടത്തിലുള്ള സൗത്ത് ചൈന കടലിൽ വീയന്നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണൈ, തായ്വാൻ എന്നിവരും അവകാശവാദം ഉന്നയിക്കുന്ന പ്രദേശമാണ്.