Tuesday, April 15, 2025
Kerala

വീണാ വിജയന് ആശ്വാസം; മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ഇല്ല, ഹർജി തളളി

മാസപ്പടി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി വിജിലൻസ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായ സിഎംആർഎൽ മാസപ്പടി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെനന്നായിരുന്നു ആവശ്യം. പരാതിക്കാരൻ സമർപ്പിച്ച ഹർജിയിൽ മതിയായ തെളുവുകളില്ലെന്ന് കോടതി അറിയിച്ചു.

മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി നൽകിയത് പൊതു പ്രവർത്തകനായ ഗിരീഷ് ബാബുവാണ്. തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി.

പത്രവാർത്തകളുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.പിണറായി വിജയന്റെ മകൾ വീണ വിജയനടക്കം കരിമണൽ കമ്പനിയോട് വാങ്ങിയത് മാസിപ്പടിയാണെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആയിരുന്നു ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *