‘മിന്നുമണിക്ക് അഭിനന്ദന സന്ദേശം തയ്യാറാക്കുക’; അഞ്ചാം ക്ലാസ് ചോദ്യ പേപ്പറിൽ ഇടം പിടിച്ച് അഭിമാന താരം
ചോദ്യപേപ്പറിലും ഇടം പിടിച്ച് അഭിമാന താരം മിന്നുമണി. സംസ്ഥാനത്തെ അഞ്ചാം ക്ലാസ് ചോദ്യപേപ്പറിലാണ് മിന്നുമണിയെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റ് താരമായ ആദ്യ മലയാളി മിന്നുമണിക്ക് അഭിനന്ദന സന്ദേശം തയ്യാറാക്കുക എന്നതാണ് ചോദ്യം.
ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് വേണ്ടി മിന്നുമണി അരങ്ങേറ്റം കുറിച്ചിരുന്നു. പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് ഈ കേരള താരം പുറത്തെടുത്തത്.
മൂന്നു മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകൾ ആയിരുന്നു മിന്നുമണി കൊയ്തത്. പരമ്പരയിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയ താരമായും മിന്നുമണി മാറി.