Saturday, January 4, 2025
Health

ഏലയ്ക്ക കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍‌ സഹായിക്കുമോ?

സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലയ്ക്ക അറിയപ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ഏലയ്ക്ക.വിറ്റാമിൻ ബി6, വിറ്റാമിൻ ബി3, വിറ്റാമിൻ സി, സിങ്ക്, കാത്സ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഏലയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയാം…

ഒന്ന്…

ഉപാപചയം വർധിപ്പിക്കുകയും ശരീരത്തിൽ നിന്ന് കൂടുതൽ കൊഴുപ്പ് നീക്കം ചെയ്യാനും കലോറിയെ കത്തിക്കാനും ഏലയ്ക്ക സഹായിക്കുന്നു. വിശപ്പിനെ കുറയ്ക്കാനും ഇവ സഹായിക്കും. അതിനാല്‍ വണ്ണം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏലയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം.

രണ്ട്…
ആരോഗ്യകരമായ ദഹനപ്രക്രിയയ്ക്ക് ഏലയ്ക്ക ഏറെ സഹായകമാണ്. ദഹനപ്രക്രിയയെ എളുപ്പത്തിൽ ആക്കുകയും അതോടൊപ്പം ‘ഗ്യാസ് ട്രബിൾ’ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തുകൊണ്ട് മികച്ച ഉപാപചയ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നതാണ് ഏലയ്ക്കയുടെ പ്രധാന ഗുണം. വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയുള്ളവര്‍ക്ക് ഏലയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം.

മൂന്ന്…

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്ലൂക്കോസ് കൊഴുപ്പായി സംഭരിക്കുന്നതിനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും. അതിനാല്‍
പ്രമേഹ രോഗികള്‍ക്കും ഏലയ്ക്ക പതിവായി കഴിക്കാം.

നാല്…

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ ഏലയ്ക്ക പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

അഞ്ച്…

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഏലയ്ക്ക വളരെ നല്ലതാണ്. തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഏലയ്ക്ക പൊടിച്ചതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും.

ആറ്…

ആന്‍റി ബാക്ടീരിയൽ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക വായ്നാറ്റം അകറ്റാന്‍ സഹായിക്കും. അതിനാല്‍ ഭക്ഷണത്തിന് ശേഷം, ഏലയ്ക്ക ചവയ്ക്കുന്നത് വായിൽ പുതുമയാർന്ന സുഗന്ധം പകരാനും, വായ്‌നാറ്റം ഒഴിവാക്കുവാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *