Tuesday, April 15, 2025
Kerala

‘കേരളത്തിലെ ഏറ്റവും വികസനം കുറവുള്ള മണ്ഡലമാണ് പുതുപ്പള്ളി’; വി ശിവൻകുട്ടി

ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയിക്കാനുള്ള എല്ലാ സാഹചര്യവും പുതുപ്പള്ളിയിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ ഏറ്റവും വികസനം കുറഞ്ഞ മണ്ഡലമാണ് പുതുപ്പള്ളി. തെരഞ്ഞെടുപ്പിൽ ന്യായമായ കാര്യങ്ങൾ മാത്രമേ എൽഡിഎഫ് ഉന്നയിക്കൂവെന്നും മന്ത്രി പറഞ്ഞു.

വികസനത്തിന്റെ കാര്യത്തിൽ 140-ാം സ്ഥാനത്ത് നിൽക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. വികസനം കുറവുള്ള മണ്ഡലം. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയിക്കാനുള്ള എല്ലാ സാഹചര്യവും പുതുപ്പള്ളിയിലുണ്ടെന്നും മന്ത്രി.

മഹാത്മാഗാന്ധിയുടെ വധം, ഗുജറാത്ത് കലാപം തുടങ്ങിയവ പഠിപ്പിക്കില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഓണം കഴിഞ്ഞാൽ ഈ ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള പുസ്തകങ്ങൾ സ്കൂളുകൾക്ക് നൽകും. പരീക്ഷക്ക് ഉൾപ്പെടെ ഈ ഭാഗങ്ങളിൽ നിന്ന് ചോദ്യം ഉണ്ടാകുമെന്നും വി ശിവൻകുട്ടി.

സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞത് വലിയ കാര്യമല്ല. ഒന്നാം ക്ലാസിൽ മാത്രമാണ് കുട്ടികൾ കുറഞ്ഞത്. രണ്ടു മുതൽ 10 വരെയുള്ള കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. കണക്കുകൾ വന്നതേയുള്ളു. ഒന്നാം ക്ലാസിൽ കുട്ടികളുടെ എണ്ണം കുറഞ്ഞത് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *