അതീവ ആശങ്കയിൽ കേരളം; ഇന്ന് 5376 പേർക്ക് കോവിഡ് ബാധ, ഇന്ന് 20 പേരുടെ മരണം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം നാലായിരത്തിലാണ് പ്രതിദിന വർധനവുണ്ടായിരുന്നതെങ്കിലും ഇന്ന് അയ്യായിരം കവിയുകയായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 4424 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്ത 640 പേരുണ്ട്
നിലവിൽ സംസ്ഥാനത്ത് 42,786 പേരാണ് ചികിത്സയിൽ തുടരുന്നത്. ഇന്ന് രോഗം ബാധിച്ചവരിൽ 99 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,700 സാമ്പിളുകളാണ് പരിശോധിച്ചത്.