Thursday, January 9, 2025
Kerala

കോടിയേരി ഗണപതി ക്ഷേത്ര നവീകരണം; 64 ലക്ഷം രൂപ അനുവദിച്ച് സ്‌പീക്കർ

കോടിയേരി കാരാൽതെരുവ് ഗണപതി ക്ഷേത്ര നവീകരണത്തിന് 64 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. സ്പീക്കർ എ എൻ ഷംസീറിന്‍റെ മണ്ഡലമായ തലശ്ശേരിയിലാണ് ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഭരണാനുമതി. അടുത്ത മാസം നിർമാണം തുടങ്ങുമെന്ന് ക്ഷേത്ര വിഡിയോ പോസ്റ്റ് ചെയ്ത് സ്പീക്കർ അറിയിച്ചു. മിത്ത് വിവാദങ്ങൾക്കിടെയാണ് സ്പീക്കറുടെ മണ്ഡലത്തിൽ ഗണപതി ക്ഷേത്ര നവീകരണത്തിന് ഭരണാനുമതി

അതേസമയം മിത്ത് വിവാദത്തിൽ നിലപാടെടുത്ത് യുഡിഎഫ്. മിത്ത് വിവാദം നിയമ സഭയിൽ കത്തിക്കേണ്ടെന്നാണ് യുഡിഎഫിൽ തീരുമാനം. വിഷയം നിയമസഭയിൽ പരാമർശിക്കാമെന്നും അതിനപ്പുറം വലിയ നിലയിൽ ഉന്നയിക്കേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലാണ് യുഡിഫ് എത്തിച്ചേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *