പാകിസ്താൻ ഇന്ത്യൻ മാതൃക പിന്തുടരുന്നു’; ഇമ്രാൻ ഖാന്റെ അറസ്റ്റിനെക്കുറിച്ച് കോൺഗ്രസ് എംപി
തോഷഖാന അഴിമതി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി കാർത്തി പി ചിദംബരം. ഒരു പ്രധാന പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയാൻ പാകിസ്താൻ ഇന്ത്യൻ മാതൃകയാണ് പിന്തുടരുന്നതെന്ന് കാർത്തി ചിദംബരം പരിഹസിച്ചു.
പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാനെ ലാഹോറിലെ സമാൻ പാർക്ക് ഹൗസിൽ നിന്ന് അറസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിലാണ് കോൺഗ്രസ് എംപിയുടെ പ്രതികരണം. മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിക്കുകയും എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കുകയും ചെയ്ത നടപടിയെ ഇമ്രാൻ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു കാർത്തി ചിദംബരത്തിന്റെ ട്വീറ്റ്.