മാര്‍ക്‌സിയന്‍ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരാളാണ് ഷംസീര്‍’;മുസ്ലീങ്ങളെ ഇതിലേക്ക് വലിച്ചിഴക്കരുത്; അബ്ദു റബ്
സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നതെന്ന് മുൻ മന്ത്രി പികെ അബ്ദു റബ്. മാര്‍ക്‌സിയന്‍ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരാളാണ് സ്പീക്കര്‍ ഷംസീര്‍, ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നത്. വിവാദങ്ങളെ വഴി തിരിച്ചു വിട്ട് സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ സംഘപരിവാര്‍ മാത്രമല്ല, ഭരണകക്ഷി എം.എല്‍.എ വരെ ശ്രമങ്ങള്‍ നടത്തുന്നുവെന്നും അബ്ദു റബ് ഫേസ്ബുക്കിൽ കുറിച്ചു.
പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഷംസീര്‍ വിശ്വസിക്കുന്ന മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളെയാണ് വിമര്‍ശിക്കേണ്ടത്. പകരം ഇസ്ലാമിനെയും മുസ്ലീങ്ങളെയും വലിച്ചിഴച്ച് സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്നത് എന്തിനാണെന്ന് റബ് ചോദിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അല്ലാഹു എന്നത് ഒരു മിത്താണെന്ന് ഷംസീര്‍ പറയുമോ എന്നാണ് ചോദ്യത്തിനെതിരെയും അബ്ദുറബ് രംഗത്തെത്തി.അല്ലാഹുവില്‍ തന്നെ വിശ്വസിക്കാത്ത നൂറുകണക്കിന് ഷംസീറുമാരും എക്‌സ് മുസ്ലീങ്ങളുമുള്ള നാട്ടിലിരുന്നാണ് സുരേന്ദ്രന്റെ ചോദ്യം. വെറുതെയല്ല, കേരള ബിജെപി ഉപ്പുവെച്ച കലം പോലെയായതെന്നും അബ്ദുറബ് ഫേസ്ബുക്കില്‍ കുറിച്ചു.