Friday, January 10, 2025
Kerala

കേസ് എടുക്കേണ്ടത് ഷംസീറിന് എതിരെ; ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും; കെ സുരേന്ദ്രൻ

നാമജപയാത്രയ്‌ക്കെതിരെ കേസ് എടുത്ത സംഭവത്തിൽ ബിജെപി പ്രതിഷേധിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. സ്പീക്കർ ഷംസീറിന് എതിരെയാണ്.

ഹിന്ദു മതത്തെ പരസ്യമായി ആക്ഷേപിക്കുന്ന രീതി ആണ് സ്പീക്കറുടേത്..ശബരിമല പ്രക്ഷോഭത്തെ ഓർമ്മപ്പെടുത്തുന്ന രീതി ആണ് ഇപ്പൊൾ.ഇക്കാര്യത്തിൽ എൻഎസ്എസ് ഒറ്റക്ക് അല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കർ മുസ്‌ലിം ആചാരങ്ങളെ പുകഴ്ത്തി ഹിന്ദു വിശ്വാസങ്ങളെ ഇകഴ്ത്തുന്നു.ഇതിനോടാണ് അഭിപ്രായ വ്യത്യാസം.നോമ്പ് എടുക്കുന്ന ആള്‍ ഹിന്ദു വിശ്വാസത്തെ എതിർക്കാൻ വരേണ്ട.ഷംസീര്‍ തികഞ്ഞ മത വിശ്വാസി ആയി പ്രവർത്തിക്കുന്ന ആളാണ്.ഭരണഘടന പാലിക്കേണ്ട ആൾ ആണ് സത്യ പ്രതിജ്ഞ ലംഘനം നടത്തുന്നതെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ലോക്സഭാ തെരഞ്ഞെടുപ്പ് കണ്ടുകൊണ്ടുള്ള നീക്കം ആണ് സർക്കാരിൻ്റേത്.മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് വിശദീകരിക്കാൻ തയാറാവണം.മതധ്രുവീകരണത്തിന് ഉള്ള നീക്കം ആണ് നടക്കുന്നത്..ശക്തമായ സമര പരിപാടികളുമായി ബിജെപി മുന്നോട്ട് പോകും.എൻഎസ്എസ്നെ പിണക്കാതെ ഇരിക്കാൻ വേണ്ടിയാണ് കോൺഗ്രസ്സ് രംഗത്ത് വന്നതെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *