അവിശ്വാസ പ്രമേയ ചർച്ച; പാർലമെന്റിലെ തുടർ നടപടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടി കൂട്ടായ്മ ഇന്നും യോഗം ചേരും
അവിശ്വാസ പ്രമേയ ചർച്ച 8 മുതൽ ആരംഭിയ്ക്കുന്ന സാഹചര്യത്തിൽ പാർലമെന്റിലെ തുടർ നടപടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടി കൂട്ടായ്മ ഇന്നും യോഗം ചേരും. മണിപ്പൂർ വിഷയത്തിൽ ഇന്നലെ ഇന്ത്യാ കൂട്ടായ്മ രാഷ്ട്രപതിയെ കണ്ടിരുന്നു. ഇക്കാര്യവും യോഗം വിലയിരുത്തും. പാർലമെന്റ് സമ്മേളിയ്ക്കുന്നതിന് മുൻപായാകും യോഗം ചേരുക.
അവിശ്വാസ പ്രമേയ ചർച്ച 8 വരെ വൈകിച്ച് സഭയിലെ നിയമനിർമ്മാണ അജണ്ടകൾ പൂർത്തിയാക്കാനുള്ള സർക്കാർ നീക്കം യോഗം പരിഗണിയ്ക്കും. അവിശ്വാസപ്രേമയ നോട്ടീസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ബില്ലുകൾ പാസാക്കുന്ന സർക്കാർ നടപടി അപ്രസക്തമാണെന്നാണ് പ്രതിപക്ഷവാദം. മറുവശത്ത് നിലവിലുള്ള രാഷ്ട്രിയ സാഹചര്യങ്ങൾ ഇന്ന് പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഭരണ പക്ഷവും വിലയിരുത്തും. മറുവശത്ത് മുതിർന്ന കേന്ദ്രമന്ത്രിമാരുടെ കൂടിക്കാഴ്ചയും ഇന്ന് നടക്കും. മുതിർന്ന കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പാർലമെന്റിലാകും കൂടിക്കാഴ്ച നടത്തുക. അവിശ്വാസ പ്രമേയ നോട്ടീസ് നിലനില്ക്കെ ബില്ലുകൾ പാസാക്കുന്ന നടപടിയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ നിലപാട് ഭരണപക്ഷം അംഗീകരിയ്ക്കില്ല.