Saturday, October 19, 2024
National

ലോക്‌സഭയില്‍ ബഹളം: സഭ ഒരു മണിക്കൂര്‍ നേരത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: താങ്ങുവില സംബന്ധിച്ച തര്‍ക്കത്തില്‍ ശബ്ദ കലുഷിതമായതിനെ തുടര്‍ന്ന് ലോക്‌സഭ ഒരു മണിക്കൂര്‍ നിര്‍ത്തിവച്ചു. കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രസംഗം കഴിഞ്ഞ ഉടനെയാണ് പ്രതിപക്ഷ നേതാക്കള്‍ മുദ്രാവാക്യം വിളി തുടങ്ങിയത്.

 

കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് താങ്ങുവിലയാണ് ഗോതമ്പിന് നിശ്ചയിച്ചിരിക്കുന്നതെന്നും കാര്‍ഷിക ബില്ലില്‍ താങ്ങുവില പ്രഖ്യാപിക്കണമെന്നുമായിരുന്നു ചൗധരി ആവശ്യപ്പെട്ടത്.

 

ബഹളം ശക്തമായതിനെ തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ള ലോക്‌സഭ നാലര വരെ നിര്‍ത്തിവച്ചു.

 

വിജയ് ചൗക്കില്‍ നിന്ന് കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മെഴുകുതിരി കത്തിച്ച് മാര്‍ച്ച് ചെയ്ത തന്നെയും സഹപ്രവര്‍ത്തകരെയും പോലിസ് മര്‍ദ്ദിച്ചുവെന്ന് കോണ്‍ഗ്രസ് എംപി രണ്‍വീത് സിങ് സഭയെ അറിയിച്ചു.

Leave a Reply

Your email address will not be published.