വിമാനത്തിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ
വിമാനയാത്രയ്ക്കിടെ സഹയാത്രികയെ പീഡിപ്പിക്കാൻ ശ്രമിച്ച 47 കാരൻ അറസ്റ്റിൽ. ഇൻഡിഗോയുടെ ഡൽഹി-മുംബൈ വിമാനത്തിൽ ജൂലൈ 26 ബുധനാഴ്ചയായിരുന്നു സംഭവം. രോഹിത് ശ്രീവാസ്തവ എന്നയാളാണ് അറസ്റ്റിലായത്. ഐപിസി 354, 354 (എ) വകുപ്പുകൾ പ്രകാരം സഹാർ പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.