സൗദിയിൽ യുദ്ധവിമാനം തകർന്നു വീണ് രണ്ട് ജീവനക്കാർ മരിച്ചു
സൗദിയിൽ യുദ്ധവിമാനം തകർന്നു വീണ് രണ്ട് ജീവനക്കാർ മരിച്ചു. ഖമീസ് മുഷൈത്തിൽ ബുധനാഴ്ച ഉച്ചക്കാണ് യുദ്ധവിമാനം തകർന്ന് വീണതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കിംഗ് ഖാലിദ് എയർബേസിൽ ഇന്നുച്ചക്ക് 2:28 നാണ് സംഭവം. പരിശീലന പറക്കലിനിടയിലായിരുന്നു F-15SA യുദ്ധ വിമാനം അപകടത്തിൽ പെട്ടത്. വിമാനത്തിലെ രണ്ട് ജീവനക്കാർ അപകടത്തിൽ മരിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്തസാക്ഷികളായ ജീവനക്കാർക്കും അവരുടെ കുടുംബത്തിനും വേണ്ടിയും മന്ത്രാലയ വാക്താവ് ബ്രിഗേഡിയർ ജനറൽ അൽ മാലികി പ്രാർഥിച്ചു.